കാഴ്ചപ്പാടും ദൌത്യവും
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
സുസ്ഥിര വികസനം, മികച്ച അടിസ്ഥാന സൗകര്യങ്ങള്, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങള്ക്കും സുരക്ഷിതവും, സമ്പന്നവും, മാതൃകാപരവുമായ ഗ്രാമപഞ്ചായത്തായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)
• ഗ്രാമവാസികള്ക്ക് ഗുണമേന്മയുള്ള പൊതുസേവനങ്ങള് സമയബന്ധിതമായി ലഭ്യമാക്കുക.
• കുടിവെള്ളം, ശുചിത്വം, റോഡ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുക.
• സ്ത്രീകള്, കുട്ടികള്, വയോജനങ്ങള്, ഭിന്നശേഷിക്കാള് എന്നിവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
• പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
• കൃഷി, വിനോദസഞ്ചാരം, ചെറുകിട വ്യവസായങ്ങള് എന്നിവയുടെ വളള്ച്ചയ്ക്ക് പിന്തുണ നല്കുക.
• ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും ഭരണ നിര്വ്വഹണം ഉറപ്പാക്കുക.
• ഡിജിറ്റല് സേവനങ്ങള് വിപുലപ്പെടുത്തി ജനസൗഹൃദ ഭരണസംവിധാനം സൃഷ്ടിക്കുക.
• വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നിവയില് സമഗ്ര പുരോഗതി കൈവരിക്കുക.