വയോജന വികസന രേഖ(കരട്)-2025-26

       വാര്‍ദ്ധക്യം എന്നത് മനുഷ്യരുടെ ജീവിതചക്രത്തിലെ ഒരു സ്വാഭാവികഘട്ടമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് വിവിധ രോഗങ്ങള്‍ക്കും പരിക്കുകള്‍ക്കും സാദ്ധ്യത ഏറെയാണ്. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നല്ല ജീവിതനിലവാരം നിലനിര്‍ത്താനാവും.കേരളത്തില്‍ മുതിര്‍ന്ന പൌരന്‍മാരുടെ ജനസംഖ്യ 1961 ല്‍ 5.83% വും 1991 ല്‍ 8.2% 2011-ല്‍ 12.83%ല്‍ 2023ല്‍ അത് 16.5%വും ആയി വര്‍ദ്ധിച്ചു. ഇങ്ങനെ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പൊതുജനാരോഗ്യ രംഗത്തെ പ്രവര്‍ത്തനവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമൊക്കെ ഇതിന് കാരണമായിട്ടുണ്ട്.

       മുതിര്‍ന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ജീവിതസാഹചര്യങ്ങളും പ്രത്യേകിച്ച് പരിഗണിക്കാതെ ഒരു സാമൂഹ്യമുന്നേറ്റവും സാദ്ധ്യമല്ല. പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ ആവശ്യങ്ങള്‍ അവകാശങ്ങള്‍ എന്നിവ പരിഗണിക്കുന്ന വികസന സമീപനമാണ് വേണ്ടത്. 1999 ലെ ദേശീയ വയോജന നയവും 2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന നയവും 60 വയസ്സ് കഴിഞ്ഞവരുടെ താല്‍പര്യ സംരക്ഷണം ഊന്നിക്കൊണ്ടാണ്.  ഓരോ പ്രായ വിഭാഗത്തിനും വ്യത്യസ്ഥമായ ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന് നയം വ്യക്തമാക്കിക്കൊണ്ട് രൂപീകരിച്ച രേഖയാണ് കരട് വയോജന വികസന രേഖ