2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ബടോബര്ർ‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യേണ്ടതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ

ഭാസ്കരന്‍ കെ എം

പ്രസിഡണ്ട്

തസ്ലീന നാസര്‍

വൈസ് പ്രസിഡണ്ട് & ചെയര്‍ പേഴ്സണ്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി

അഡ്വ. ലത്തീഫ് പി പി

ചെയര്‍പേഴ്സണ്‍ - വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി

ശശികുമാര്‍ കെ

ചെയര്‍പേഴ്സണ്‍ - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി

ശ്രീജ കെ

ചെയര്‍ പേഴ്സണ്‍ - ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി

സജീവന്‍ ഇ ജി

സെക്രട്ടറി, ചെങ്ങോട്ടുകാവ് ഗ്രാമപ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര്-ചെങ്ങോട്ടുകാവ്

വാര്‍ഡുകളുടെ എണ്ണം-17

ബ്ലോക്ക് പഞ്ചായത്ത്-പന്തലായനി

നിയോജക മണ്ഡലം - കൊയിലാണ്ടി

ലോക് സഭാ മണ്ഡലം - വടകര

വിസ്തീര്‍ണ്ണം-13.60 ച കി മീ

അതിരുകള്‍

തെക്ക് - ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് - അറബിക്കടല്‍

കിഴക്ക് - ഉളൂര്‍ പുഴ

വടക്ക് - കൊയിലാണ്ടി മുനിസിപ്പാലിറ്റി

ജനസാന്ദ്രത-2100 ച കീ മി

സ്തീ പുരുഷ അനുപാതം - 10:1

ജനസംഖ്യ

 ആകെ-28568(2019 അംഗന്‍വാടി സര്‍വ്വേ പ്രകാരം)

സ്ത്രീകള്‍ - 14401

പുരുഷന്‍മ്മാര്‍ - 14167

പട്ടികജാതി

ആകെ - 1371

സ്ത്രീകള്‍ - 689

പുരുഷന്‍മ്മാര്‍ - 682

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതശൈലിയായിരുന്നു ഈ പ്രദേശത്ത് നിലനിന്നിരുന്നത്. പ്രധാന വരുമാനമാർഗ്ഗമായിരുന്ന കൃഷിയോടൊപ്പം വെറ്റിലക്കൃഷിയും ഉണ്ടായിരുന്നു. ജന്മിമാരുമായി ബന്ധപ്പെട്ട ഒരു ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥയും അയിത്താചരണവും അക്കാലത്ത് നിലവിലുണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള വിദേശവസ്ത്ര ബഹിഷ്ക്കരണം, ഖാദിപ്രവർത്തനം, ക്ഷേത്രപ്രവേശനം തുടങ്ങിയ നീക്കങ്ങൾ ഇവിടെയും നടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ 3, 4 ദശകങ്ങളിൽ ഇവിടത്തെ ചില വ്യക്തികൾ ഗുജറാത്തിൽ ടയർ വ്യവസായത്തിൽ ഏർപ്പെടാൻ പോവുകയും പലരുടെയും ഇപ്പോഴത്തെ വരുമാനമാർഗ്ഗം ഈ വ്യവസായവുമായി ബന്ധപ്പെട്ടായിരിക്കുകയും ചെയ്യുന്നു. 1962 ജനുവരി 1-നാണ് ചേങ്ങോട്ടുകാവ് പഞ്ചായത്ത് രൂപീകൃതമായത്. പ്രശസ്ത ആര്യവൈദ്യൻ കെ.ആർ.കിടാവ്, കഥകളി ആചാര്യൻ ചേമഞ്ചരി കുഞ്ഞിരാമൻ നായർ, ചരിത്രപണ്ഡിതൻ എം.ആർ. രാഘവവാര്യർ തുടങ്ങിയ നിരവധി പ്രഗത്ഭരായ...

കൂടുതൽ വായിക്കുക